സ്മാർട്ട് സിറ്റി പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ റോഡ് 24 മണിക്കൂറിനുള്ളിൽ വെട്ടിപ്പൊളിച്ച് പൊതുമരാമത്ത് വകുപ്പ്. ജല അതോറിറ്റിട്ടിയുടെ ലൈനിൽ ചോർച്ച ഉണ്ടെന്ന കാരണം പറഞാണ് 5 കോടി രൂപമുടക്കി നിർമിച്ച റോഡ് പൊളിച്ചത്. തിരുവനന്തപുരം ചാല സഭാപതി റോഡിനാണ് ഈ ദുരവസ്ഥ.
തലസ്ഥാനത്തെ സ്മാർട്ട് സിറ്റി റോഡുകളുടെ ദുരവസ്ഥ ചർച്ചയായതിന് പിന്നാലെയാണ് തിരുവനന്തപുരം ചാലകമ്പോളത്തിലെ സഭാപതി റോഡ് ഇന്നലെ കോൺക്രീറ്റിങ് പൂർത്തിയാക്കിയത്. ഇതോടെ ആറ് മാസത്തെദുരിതമൊഴിഞ്ഞെന്നാണ് വ്യാപാരികളും ചുമട്ടു തൊഴിലാളികളും കരുതിയത്. എന്നാൽ ഇന്ന് നേരംപുലർന്നപ്പോൾ കഥ മാറി.
റോഡിൽ വാട്ടർ ലീക്കേജ് ഉണ്ടെന്ന് കോൺക്രീറ്റിങ്ങിന് തൊട്ട് മുൻപും വ്യാപാരികൾ വാട്ടർ അതോറിറ്റിഅധികൃതരെ അറിയിച്ചിരുന്നു എങ്കിലും നടപടി ഉണ്ടായില്ല.
ലൈനുകളിലെ അറ്റകുറ്റപണികളുടെ സൗകര്യാർത്ഥം റോഡിനോട് ചേർന്ന് ഇലക്ട്രിക്കൽ ഡക്റ്റ് നിർമിച്ചെങ്കിലുംഒരുമീറ്റർ ആഴമെന്ന നിർദ്ധിഷ്ട അളവ് കരാരുകാർ പാലിച്ചിട്ടുമില്ല.