kseb-death

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഇരുമ്പ് തൂണിൽ നിന്നും വിദ്യാർഥി ഷോക്കേറ്റു മരിച്ചതിൽ കെ.എസ്.ഇ.ബിക്കെതിരെ കുടുംബം. 40 ദിവസം പിന്നിട്ടിട്ടും നീതി ലഭിച്ചില്ലെന്ന് മരിച്ച മുഹമ്മദ് റിജാസിന്‍റെ സഹോദരന്‍ മുഹമ്മദ് റാഫി മനോരമ ന്യൂസിനോട് പറഞ്ഞു.  നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം. 

 

മുഹമ്മദ് റിജാസ് ഓര്‍മ്മയായിട്ട് 42 ദിവസം. കെഎസ്ഇബിയുടെ ഗുരുതരമായ അനാസ്ഥയിലാണ് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന ഈ കൗമാരക്കാരന്‍റെ ജീവന്‍ പൊലിഞ്ഞുവീണത്. ഇന്നും ഈ കുടുംബത്തിന് നീതി അകലെയാണ്. മരണത്തിനു ശേഷവും അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അലംഭാവമാണ് ഉണ്ടായതെന്ന് റിജാസിന്‍റെ കുടുംബം ആരോപിക്കുന്നു. ഇനിയാര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്. 

റിജാസിന്‍റെ മരണത്തിന് പിന്നാലെ നിയമ നടപടി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കെഎസ്ഇ ബി കുടുംബത്തിന് കത്ത് നൽകിയിരുന്നു. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം. നേരത്തെ െെവദ്യുതി മന്ത്രി വിഷയത്തില്‍ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രാഥമിക റിപ്പോർട്ട് പോലും നൽകാൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ENGLISH SUMMARY:

The family blames KSEB for the student's death due to electrocution from an iron pillar