പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ നാട്ടുകാരുടെ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള തീരുമാനം നീട്ടി. മുഖ്യമന്ത്രി ഈ വിഷയത്തിൽ അടുത്തദിവസം ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് ചർച്ച നടത്തും. ഈമാസം എട്ട് വരെ ടോൾ പിരിക്കില്ലെന്നാണ് പ്രതിഷേധവുമായി എത്തിയ സി.പി.എം ഉൾപ്പെടെയുള്ള സംഘടനകൾക്ക് ടോൾ പിരിവ് കമ്പനി നൽകിയിരിക്കുന്ന ഉറപ്പ്.
പന്നിയങ്കര ടോൾ പ്ലാസയുടെ പരിസരത്തുള്ള ആറ് പഞ്ചായത്തിൽപ്പെടുന്ന വാഹന യാത്രികർക്കായിരുന്നു ഇതുവരെ സൗജന്യ യാത്ര അനുവദിച്ചിരുന്നത്. ആനുകൂല്യം തുടരാനാവില്ലെന്നും ഇരുഭാഗത്തേയ്ക്കും സഞ്ചരിക്കണമെങ്കില്‍ ടോള്‍ നല്‍കിയേ മതിയാവൂ എന്നും ടോള്‍ പിരിവ് കമ്പനി നിലപാടെടുത്തു. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന സാധാരണക്കാര്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത തീരുമാനമെന്ന് നാട്ടുകാരും. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒരു തീരുമാനവും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രൻ പ്രതികരിച്ചു. സര്‍ക്കാര്‍ തീരുമാനം വന്ന ശേഷം മാത്രമേ ടോള്‍ പിരിക്കൂ എന്ന നിലപാടാണ് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കമ്പനി അറിയിച്ചിട്ടുള്ളത്. മറിച്ചുള്ള നീക്കത്തെ ഏത് വിധേനയും ചെറുക്കുമെന്നാണ് ജനകീയ സമിതിയുടെ മുന്നറിയിപ്പ്.