Image∙ Shutterstock - 1

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പലിനെ പുറത്തുനിന്നെത്തിയ എസ്എഫ് ഐക്കാര്‍ മര്‍ദിച്ചു.  കൈയ്ക്കും കഴുത്തിനും പരുക്കേറ്റ ഡോ. സുനില്‍ ഭാസ്കറിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുവര്‍ഷ ഡിഗ്രി കോഴ്സുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്ക്  ഇടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. 

 

ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനം പുരോഗമിക്കുന്നതിനിടയിലാണ് എസ് എഫ് ഐ ഏരിയ സെക്രട്ടറി ബി ആര്‍ അഭിനവിന്റ നേതൃത്വത്തില്‍ പുറത്തുനിന്നെത്തിയ സംഘം കോളജില്‍ സംഘര്‍ഷം സൃഷ്ടിച്ചത്. കോളജില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായത്തിനായി ഹെല്‍പ്പ് ഡസ്ക് ഇടണമെന്ന് പ്രിന്‍സിപ്പാളിനോട് ഇവര്‍ ആവശ്യപ്പെട്ടു.  വകുപ്പ് മന്ത്രിയുമായി ആലോചിച്ചിട്ട് തീരുമാനം പറയാമെന്നായിരുന്നു  പ്രിന്‍സിപ്പലിന്റ മറുപടി. ഇതെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുവില്‍ സംഘര്‍ഷത്തിലെത്തിയത് 

പ്രവേശനത്തിനായി എത്തിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും നോക്കി നില്‍ക്കെയാണ് എസ്.എഫ്ഐക്കാര്‍ പ്രിന്‍സിപ്പലിന്റ മുഖത്തടിച്ചത് .

എന്നാല്‍ പ്രിന്‍സിപ്പലാണ് ആദ്യം മോശമായി സംസാംരിച്ചതെന്നും തുടര്‍ന്ന് അധ്യാപകര്‍ ചേര്‍ന്ന് തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്നുമാണ് എസ് എഫ് ഐയുടെ വിശദീകരണം. സ്ഥലത്തെത്തിയ പൊലീസ് കോളജിലെ സി സി ടിവിയടക്കം ശേഖരിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

SFI attacked the principal of Gurudeva College