മഞ്ഞുമ്മല്‍ ബോയ്സിന് പിന്നാലെ ‘ആര്‍ഡിഎക്സ്’ സിനിമയ്ക്കെതിരെയും സാമ്പത്തികതട്ടിപ്പ് പരാതി . വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്ന് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം പരാതിപ്പെടുന്നു. സിനിമയ്ക്കായി ആറുകോടി രൂപ നല്‍കി. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം. വ്യാജരേഖകളുണ്ടാക്കി നിര്‍മാണച്ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ച് കാണിച്ചു. നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്ക് എതിരെയാണ് പരാതി