kudamunda-bridge

TOPICS COVERED

ഒന്‍പതുവര്‍ഷം മുന്‍പ് മൂന്നുകോടിരൂപ ചെലവിട്ട്, കോതമംഗലത്തിനടുത്ത് കുടമുണ്ടയില്‍ ഗതാഗതം സുഗമമാക്കാന്‍ സര്‍ക്കാര്‍ ഒരു വന്‍പാലം പണിതു. ഒരറ്റം ഒരുവീട്ടിലെയ്ക്കും, മറുവശം മറ്റൊരാളുടെ റബ്ബര്‍തോട്ടത്തിലെയ്ക്കുമായിട്ടായിരുന്നു ആ അപൂര്‍വ നിര്‍മിതി. നിര്‍മാണത്തിലെ അശാസ്ത്രീയത ആ സമയത്ത് നാട്ടുകാര്‍ വ്യക്തമാക്കിയെങ്കിലും ഒരുകാര്യവും ഉണ്ടായില്ല. അങ്ങനെനിലവില്‍വന്ന ആ അഴിമതിപ്പാലം വെറെതരത്തിലൊക്കെ പ്രയോജനപ്പെടുന്നുണ്ടെന്ന് നാട്ടുകാര്‍.

 

മഴയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെടുന്നതുള്‍പ്പെടെ, ഈ ചെറിയപാലത്തിന്റെ പരിമിതികള്‍ മറികടക്കാനാണ് തൊട്ടുചേര്‍ന്ന് വലിയ പുതിയപാലം നിര്‍മിച്ചത്. അതിപ്പോള്‍ ഉപദ്രവമായി മാറിയിട്ട് ഒന്‍പതുവര്‍ഷം പിന്നിടുന്നു. 

ടി.യു കുരുവിള മന്ത്രിയായിരുന്ന കാലത്ത്, 2014–15ലാണ് പാലം നിര്‍മിച്ചത്. അവിടുന്ന് ഒന്നുമാകാതെ ഇപ്പോഴും ഇങ്ങനെ തുടരുന്നു.