കൊടുവള്ളി ഹയർസെക്കന്‍ഡറി സ്കൂളിലെ റാഗിങ് കേസില്‍ രണ്ട് വിദ്യാർഥികള്‍ക്ക് കൂടി സസ്പെന്‍ഷന്‍. സ്കൂളില്‍ വ്യാഴാഴ്ചയുണ്ടായ സംഘർഷത്തില്‍ അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. പ്ലസ് ടു വിദ്യാർഥികളുടെ മർദനത്തില്‍ കഴിഞ്ഞ ദിവസം നാലു പ്ലസ് വണ്‍ വിദ്യാർഥികള്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
സ്കൂളിലെ ഇന്‍റര്‍വെല്‍ സമയത്ത് 30 ലധികം വരുന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ ക്ലാസിലേക്ക് കയറി ചെന്ന് ആക്രമിക്കുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാർഥികളുടെ കഴുത്തിലും മുതുകിലും കോമ്പസ് കൊണ്ട് കുത്തി.വടി കൊണ്ടുള്ള അടിയേറ്റ് രണ്ട് കുട്ടികളുടെ കൈ ഒടിഞ്ഞു. ഒന്നാം വർഷ കൊമേഴ്സ് വിദ്യാർഥികളായ നാല് പേർക്കാണ് പരുക്കേറ്റത്.
കഴിഞ്ഞ വ്യാഴാഴ്ച്ച സ്കൂളില്‍ പ്ലസ് വണ്‍ പ്ലസ് ടു വിദ്യാർഥികള്‍ തമ്മില്‍ സംഘർഷം ഉണ്ടായിരുന്നു. ഇതില്‍ 5 പ്ലസ്ടു വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്ലസ്ടു വിദ്യാർഥികള്‍ കൂട്ടതോടെ പ്ലസ് വണ്‍ വിദ്യാർഥികളെ ആക്രമിച്ചത്.സ്കൂളില്‍ ആന്‍റി റാഗിങ് കമ്മറ്റിയോഗം ചേർന്ന് കൂടുതല്‍ പേർക്കെതിരെ നടപടി എടുക്കണോ എന്നതില്‍ തീരുമാനമെടുക്കും.