കോഴിക്കോട് കോട്ടൂളിലെ തണ്ണീർത്തടം നികത്തിയ മർക്കസ് സ്കൂളിനെതിരെ നിയമനടപടിയുമായി ജില്ലാ ഭരണകൂടം. നികത്തിയ തണ്ണീർത്തടം ഏഴ് ദിവസത്തിനകം പൂർവ്വ സ്ഥിതിയിലാക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. അല്ലാത്തപക്ഷം സ്കൂൾ അധികൃതർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുമെന്നും കലക്ടര്‍ വ്യക്തമാക്കി.
സരോവരത്തു കണ്ടൽ വെട്ടി നശിപ്പിച്ചു തണ്ണീർത്തടം നികത്തലിനെതിരെ 26 ദിവസമായി പ്രദേശവാസികൾ തുടരുന്ന പ്രതിരോധ സമരം ശക്തമായതോടെയാണ് ജില്ലാ ഭരണകൂടം കണ്ണുതുറന്നത്. മർക്കാസ് സ്കൂൾ അധികൃതർക്കും മണ്ണ് മാന്തി യന്ത്ര ഉടമക്കും നേരിട്ട് ഹാജരാകാൻ നോട്ടിസ് നൽകിയെങ്കിലും സ്കൂൾ അധികൃതർ ഹാജരായില്ല.
തണ്ണീർത്തടം നികത്താൻ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തത്തായും, രണ്ടുപേർക്കും എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.