scooter-accident

TOPICS COVERED

സഹോദരിമാര്‍ മേല്‍പാലത്തില്‍ നിന്നും സര്‍വീസ് റോഡിലേക്ക് തെറിച്ചുവീണ  വെണ്‍പാലവട്ടം സ്കൂട്ടര്‍ അപകടത്തിന്‍റെ കാരണം അമിത വേഗവും അശ്രദ്ധമായി വണ്ടി ഓടിച്ചതുമാണെന്ന് എഫ്ഐആര്‍. മരിച്ച സിമിയുടെ ബന്ധുവിന്‍റെ മൊഴിപ്രകാരമാണ് പൊലീസ് എഫ് ഐ ആറിട്ടത്. സ്കൂട്ടര്‍ കൈവരില്‍ ഇടിച്ചു മറിയുകയായിരുന്നുവെന്ന് എഫ് ഐ ആറില്‍ പറയുന്നു.   പരിക്കുപറ്റി ആശുപത്രിയിലുള്ള സിമിയുടെ സഹോദരി സിനിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.  ഇവരുടെയും സിമിയുടെ കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണ്