TOPICS COVERED

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ കുട്ടികളുടെ കുറവെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകള്‍. ഒന്നാം ക്്ളാസില്‍ പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞപ്പോള്‍ അണ്‍എയ്ഡഡ് സ്്കൂളുകളില്‍ കുട്ടികള്‍ കൂടി. ഇക്കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പ്്ളസ് വണ്‍പ്രവേശനത്തില്‍ എല്ലാവരും ഹാപ്പിയാണെന്നും മന്ത്രി പറഞ്ഞു 

പൊതുവിദ്യാഭ്യാസ യജ്ഞം കഴിഞ്ഞിട്ടും കുട്ടികള്‍ സര്‍ക്കാര്‍ സ്്കൂളുകളെ ഉപേക്ഷിച്ചുപോകുകയാണെന്ന് ആറാം പ്രവൃത്തി ദിവസത്തിലെ കണക്കെടുപ്പ് പറയുന്നു. 99566 കുട്ടികളാണ് കഴിഞ്ഞ അധ്യയന സര്‍ക്കാര്‍ സ്്കൂളുകളില്‍ ഒന്നാം ക്്ളാസില്‍ പ്രവേശനം നേടിയത്. ഈ അധ്യയന വര്‍ഷം 92638 പേരാണ് ഒന്നാം ക്്ളാസില്‍ എത്തിയത്. 6928 കുട്ടികളുടെ കുറവുണ്ടായിട്ടുണ്ട്. എയ്ഡഡ് , അണ്‍എയ്ഡഡ് സ്്കൂളുകളില്‍ പൊതുവെ എല്ലാ ക്്ളാസിലും വിദ്യാര്‍ഥികള്‍ കൂടിയിട്ടുണ്ട്. 

അണ്‍എയ്ഡഡില്‍ 7944 കുട്ടികള്‍ അഴിഞ്ഞ അധ്യയന വര്‍ഷത്തെ അപേക്ഷിച്ച് ഒന്നാം ക്ളാസില്‍ കൂടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. എയ്ഡഡില്‍ നേരിയ കുറവാണ് ഉണ്ടായിട്ടുളളത് . 235 പേരുടെ കുറവ് രേഖപ്പെടുത്തി വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പ്്ളസ് വണ്‍പ്രവേശനത്തില്‍ എല്ലാവരും ഹാപ്പിയാണെന്നാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറയുന്നത്. സ്്കൂള്‍ മേളകളും മന്ത്രി പ്രഖ്യാപിച്ചു. ഡിസബര്‍–ജനുവരിയല്‍ കലോല്‍സവം തിരവനന്തപുരത്ത്് സംഘടിപ്പിക്കും. കായികമേളയും മിനി ഒളിംപിക്സും എറണാകുളത്താണ്, ഒക്ടോബര്‍ മാസത്തിലാണ് ഇത് നടക്കുക. സ്്പെഷല്‍സ്്കൂള്‍ മേള കണ്ണൂരിലും ശാസ്ത്രമേള ആലപ്പുഴയിലും സംഘടിപ്പിക്കും,

ENGLISH SUMMARY:

1st class students in government schools decreased