തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലും ശ്രീകാര്യം സ്റ്റേഷനു മുമ്പിലും ഏറ്റുമുട്ടി  SFI-KSU പ്രവർത്തകർ.എം വിൻസൻ്റ് എംഎൽഎയെ SFI പ്രവർത്തകർ കൈയേറ്റം ചെയ്തു. ഒരു കെഎസ്‍യു പ്രവർത്തകനും പൊലീസുകാരനും പരുക്കേറ്റു. കെ.എസ്.യു  ജില്ലാ നേതാവിനെ ഇടിമുറിയിലിട്ട്  SFI മർദിച്ചെന്ന പരാതിയിലാണ് സംഘർഷത്തിൻ്റെ തുടക്കം.രാത്രി എട്ടുമണിയോടെ കാര്യവട്ടം ക്യാംപസിലാണ് സംഘർഷം തുടങ്ങിയത്. KSU ജില്ലാ ജനറൽ സെക്രട്ടറിയും കാര്യവട്ടം ക്യാംപസിലെ വിദ്യാർഥിയുമായ സാൻജോസിനെ SFIക്കാർ ഇടിമുറിയിലിട്ട് അതിക്രൂരമായി മർദിച്ചെന്ന് KSU ആരോപിച്ചു. 

മർദിച്ച SFIക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് KSU പ്രവർത്തകർ ശ്രീകാര്യം സ്റ്റേഷൻ ഉപരോധിച്ചു. ഇവിടേയ്ക്ക് SFl പ്രവർത്തകർ കൂടി എത്തിയതോടെ ചേരിതിരിഞ്ഞ് പോർവിളി തുടങ്ങി .ഇതിനിടെ എം എൽ എ മാരായ ചാണ്ടി ഉമ്മനും എം വിൻസൻറും സ്ഥലത്തെത്തി. കാറിൽ നിന്നിറങ്ങിയ എം വിൻവിൻസൻ്റിനെ SFI പ്രവർത്തകർ തടഞ്ഞു നിർത്തി കൈയേറ്റം ചെയ്തു. ഇതോടെ സ്റ്റേഷനു മുമ്പിൽ വൻ സംഘർഷം ഉടലെടുത്തു. KSu മാർ ഇവാനിയോസ് കോളജ് യൂണിറ്റ് സെക്രട്ടറി ആദിനാഥിനും സി പി ഒ സന്തോഷിനും പരുക്കേറ്റു. 

എന്നാൽ ക്യാംപസിലെ സംഘർഷം ആസൂത്രിതമായിരുന്നുവെന്ന് SFI ആരോപിച്ചു. Ksu നേതാവ് സാൻജോസ് പുറത്തു നിന്നുള്ളവരെ കൂട്ടിയെത്തി ആക്രമിക്കുകയായിരുന്നു. പുലർച്ചെ 

Conflict in Karyavattam amongs SFJI and KSU:

Conflict among sfi and KSU in Karyavattam campus. The conflict started at Kariyavattam campus around 8 pm. KSU alleged that Sanjos, KSU district general secretary and a student of Kariyavattam campus, was brutally beaten up by the SFIs in the hidden room.