meppayyur

കോഴിക്കോട് മേപ്പയൂര്‍ സംഘര്‍ഷത്തില്‍ അന്വേഷണം തുടരുന്നതിനിടെ പൊലിസിനെതിരെ ആരോപണവുമായി നാട്ടുകാര്‍. പ്രശ്നത്തില്‍ ഇടപെട്ട പൊലിസ് അകാരണമായി നാട്ടുകാരെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പരുക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. 

മേപ്പയൂര്‍ കവലയില്‍ ഇന്നലെ രാത്രിയില്‍ ഉണ്ടായ കശപിശയിലും കയ്യാങ്കളിയിലുമാണ് പൊലിസ് ഇടപെട്ടത്. ഇതോടെ പൊലിസും നാട്ടുകാരും തമ്മിലായി പ്രശ്നം. തുടര്‍ന്ന് ലാത്തി വീശി. നാലുപേര്‍ക്ക് പരുക്കേറ്റു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പൊലിസ് വിഷയം കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്നാണ് പരുക്കേറ്റവരുടെ വാദം. 

 

പൊലിസ് സ്റ്റേഷന്‍ അക്രമിച്ചുവെന്ന വാദവും തെറ്റാണ്. ആളുകള്‍ക്ക് കൂട്ടത്തോടെ പരുക്കേറ്റപ്പോള്‍ എല്ലാവരും പൊലിസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധസൂചകമായി ഒത്തുകൂടിയതാണെന്നും നാട്ടുകാര്‍. 

എന്നാല്‍ നാട്ടുകാര്‍ക്കെതിരെ കേസെടുത്ത പൊലിസ് നിയമനടപടികളുമായി മുന്നോട്ട് നീങ്ങുമെന്ന് അറിയിച്ചു. ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനം. 

ENGLISH SUMMARY:

Locals have accused the police in Meppayur conflict