holly-mass

TOPICS COVERED

എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിച്ചു തുടങ്ങി. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃത രീതിയിൽ നടത്തണമെന്ന നിർദേശപ്രകാരമാണിത്.  ചിലയിടങ്ങളിൽ വിശ്വാസികൾ പ്രതിഷേധം ഉയർത്തിയതോടെ ജനാഭിമുഖ കുർബാന തുടർന്നു.

 

ദുക്റാന തിരുനാൾ ദിനമായ ഇന്ന് മുതൽ എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലെ പള്ളികളിൽ ഞായറാഴ്ച്ചയും കടമുള്ള ദിവസങ്ങളിലും ഏകീകൃത രീതിയിൽ ഒരു കുർബാനയെങ്കിലും അർപ്പിക്കണം എന്നായിരുന്നു മേജർ ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ. ഇതുപ്രകാരം ഏതാനും പള്ളികളിൽ ഏകീകൃത രീതിയിൽ ഇന്ന് രാവിലെ കുർബാനയർപ്പിച്ചു. സഭാ ആസ്ഥാനമായ മൗണ്ട് സെന്‍റ് തോമസിലെ വിശുദ്ധ കുർബാനക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകി. 

ആലുവ ചുണങ്ങൻവേലി സെന്‍റ് ജോസഫ് പള്ളിയടക്കം ചിലയിടങ്ങളിൽ ഏകീകൃത കുർബാനയ്ക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്തി. തുടർന്ന് ഈ പള്ളികളിൽ ജനാഭിമുഖ കുർബാന അർപ്പിച്ചു. അതിരൂപതയിലെ ഭൂരിഭാഗം പള്ളികളിലും ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും ഏകീകൃത കുർബാന അർപ്പിക്കുക. വിശ്വാസികൾ പ്രതിഷേധിക്കുന്ന ഇടങ്ങളിൽ ജനാഭിമുഖകുർബാന തുടരാനും, ഇക്കാര്യം അതിരൂപതയെ അറിയിക്കാനാണ് ഇടവക വികാരിമാർക്ക് ലഭിച്ചിട്ടുള്ള നിർദേശം. 

ENGLISH SUMMARY:

The churches of Angamaly Archdiocese began to offer a unified Mass