train-service

കേരളത്തിലെ ട്രെയിൻ യാത്രാ ദുരിതത്തിൽ നടപടിയുമായി റെയിൽവേ. തിരക്കേറിയ പരശുറാം എക്സ്പ്രസിന് രണ്ടു ജനറൽ കോച്ച്  കൂടി അനുവദിച്ചു. നാഗർകോവിലിൽ നിന്ന് കന്യാകുമാരി വരെ ട്രെയിൻ താൽക്കാലികമായി നീട്ടുകയും ചെയ്തു. മലബാറിലെ യാത്രാക്ലേശം പരിഹരിക്കാൻ കണ്ണൂർ-ഷൊർണ്ണൂർ റൂട്ടിലും പുതിയ ട്രെയിൻ സർവീസ് ആരംഭിച്ചു. 

 

രാവിലെയും വൈകിട്ടുമുള്ള പരശുറാമിലെ യാത്ര ക്ലേശത്തിന് കുറച്ചെങ്കിലും പരിഹാരം പ്രതീക്ഷിക്കാം റെയിൽവേയുടെ പുതിയ തീരുമാനത്തിലൂടെ.രണ്ടു ജനറൽ കോച്ചുകളാണ്  താല്കാലികമായി അനുവദിച്ചിരിക്കുന്നത്.. കൂടുതൽ കോച്ചുകൾ ഉൾപെടുത്തിയ ട്രെയിൻ കന്യാകുമാരിയിൽ നിന്നാവും യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുക. 

മംഗളൂരു - നാഗർകോവിൽ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ട്രെയിനാണ് കന്യാകുമാരി വരെ നീട്ടിയത്. കണ്ണൂർ -  ഷൊർണ്ണൂർ റൂട്ടിലെ പുതിയ ട്രെയിൻ ആഴ്ചയിൽ നാല് ദിവസം സർവീസ് നടത്തും. ആകെ 12 കോച്ചുകളുള്ള ഷൊർണ്ണൂർ -  കണ്ണൂർ അൺറിസർവ്ഡ് ട്രെയിൻ ചൊവ്വ ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിലും കണ്ണൂർ - ഷൊർണ്ണൂർ ട്രെയിൻ ബുധൻ വ്യാഴം വെള്ളി ശനി ദിവസങ്ങളിലും സർവീസ് നടത്തും. വൈകിട്ട് 3 40 ന് ഷൊർണ്ണൂരിൽ നിന് പുറപ്പെടുന്ന ട്രെയിൻ രാത്രി 7.40 ന് കണ്ണൂരിലെത്തും.

ENGLISH SUMMARY:

Two more general coaches have been allotted to Parasuram Express due to rush