citu-case-mlp

TOPICS COVERED

മലപ്പുറം എടപ്പാളില്‍ സിഐടിയു ആക്രമണത്തില്‍ പ്രതിചേര്‍ത്ത അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. നിസാര വകുപ്പുകള്‍ പ്രകാരമെടുത്ത കേസില്‍ 5 പ്രതികളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചങ്ങരക്കുളം പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു.

 

പത്ത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. അതില്‍ എടപ്പാള്‍ സ്വദേശികളായ സതീശൻ,അബീഷ്, ചന്ദ്രൻ എന്ന രാമകൃഷ്ണൻ, അയിലക്കാട് സ്വദേശി ഷാക്കിർ ,ഉദിനിക്കര സ്വദേശി രാജു, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. വെള്ളിയാഴ്ച്ച രാത്രി ങ്ങരം കുളം പൊലീസ് പത്ത് പേരെ പ്രതികളാക്കി കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ നിസാര വകുപ്പുകള്‍ ചുമത്തി വിട്ടയച്ചതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ പൊലീസ് ഒത്തുകളിക്കുന്നെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ കുത്തിയിരിപ്പ് സമരം നടത്തി. 

 വ്യാഴാഴ്ച്ച രാത്രിയാണ് ചുമട്ട് തൊഴിലാളികൾ ഇല്ലാത്ത സമയത്ത് കടയുടമ ജീവനക്കാരെെക്കൊണ്ട് ലോഡിറക്കിച്ചത്.  വിവരമറിഞ്ഞെത്തിയ സിഐടിയു പ്രവര്‍ത്തകര്‍ ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. ഭയന്നോടി കെട്ടിടത്തില്‍ നിന്ന് വീണു പരുക്കേറ്റ പത്തനംതിട്ട സ്വദേശി ഫയാസ് ചികിത്സയില്‍ തുടരുകയാണ്.

ENGLISH SUMMARY:

Malappuram Edappal attack, CITU workers were released on station bail.