muthalapozhy-decision

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ യോഗം നടത്തി മടങ്ങുമ്പോഴും മുതലപ്പൊഴിയിലെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് പരിഹാരം ഏറെയകലെയാണ്. രക്ഷാപ്രവര്‍ത്തനത്തിന് സ്ഥിരം സംവിധാനം,24 മണിക്കൂര്‍ ആംബുലന്‍സ് സംവിധാനം, റോഡ് ഗതാഗത യോഗ്യമാക്കുക, വെളിച്ചക്കുറവ് പരിഹരിക്കാന്‍ ഹൈ മാസ്റ്റ് ലൈറ്റുകള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളില്‍ പോലും മന്ത്രിക്ക് മറുപടിയുണ്ടായില്ല. അതുകൊണ്ട് തന്നെ ഇന്നലെ നടന്നയോഗത്തിലും വലിയ പ്രതീക്ഷയില്ലെന്നു മല്‍സ്യത്തൊഴിലാളികള്‍ മനോരമ ന്യൂസിനോടു പറഞ്ഞു. 

 

മുതലപ്പൊഴിക്കാര്‍ക്ക് മന്ത്രിമാരുടെ യോഗവും തീരുമാനങ്ങളുമൊന്നും പുതുമയുള്ള കാര്യമല്ല. അപകടം നടക്കുമ്പോഴൊക്കെ ഇതു പതിവാണ്. രണ്ടു ദിവസംകഴിയുമ്പോള്‍ കാര്യങ്ങള്‍ പഴയ പടിയാകും.  അതുകൊണ്ടുതന്നെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പങ്കെടുത്ത യോഗം കഴിയുമ്പോഴും മുതലപ്പൊഴിക്കാര്‍ അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തം.

എന്നാല്‍ പ്രഖ്യാപനങ്ങളിലല്ല, ചെയ്തു കാണിക്കലാണ് തന്‍റെ രീതിയെന്ന മന്ത്രിയുടെ പ്രസ്താവനയില്‍ അവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നുമുണ്ട്. 

ENGLISH SUMMARY:

Amid George Kurian's promises, fishermen shares their crisis. They demand permanent sysytem for rescue, Highmast lights, 24*7 ambulance facility in Muthalapozhi.