കൊച്ചി കണ്ണമാലിയിൽ കടൽകയറ്റം രൂക്ഷമായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍. പ്രതിഷേധക്കാര്‍ ഫോർട്ടുകൊച്ചി-ആലപ്പുഴ തീരദേശപാത ഉപരോധിക്കുകയാണ്. രൂക്ഷമായ കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ടാണ് പ്രതിഷേധം. ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.