vd-satheesan-car-accident

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ കാർ അപകടത്തിൽപ്പെട്ടു. കാസര്‍കോട് പള്ളിക്കരയിലാണ് അപകടം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. പൊലീസ് എസ്കോർട്ട് വാഹനം ബ്രേക്കിട്ടപ്പോൾ പിറകിൽ ഇടിക്കുകയായിരുന്നു. വൈകിട്ട് 5.45 നാണ് സംഭവം. വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. പിറകിലായിരുന്നതിനാൽ പ്രതിപക്ഷ നേതാവ്  പരുക്കില്ലാതെ രക്ഷപ്പെട്ടു.

 
ENGLISH SUMMARY:

Opposition leader VD Satheesan's car met with an accident.