shock-death

കൊല്ലം കരുനാഗപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചതിൽ അന്വേഷണം വേണമെന്ന് നാട്ടുകാർ.  ഇടക്കുളങ്ങര സ്വദേശി അബ്ദുൽസലാമാണ് ഇന്നലെ മരിച്ചത്. വീടിനോട് ചേർന്നുള്ള ചതുപ്പിൽ വച്ച് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. അബ്ദുൽസലാമിന്നെ രക്ഷിക്കാൻ ശ്രമിച്ച സഹോദരിക്കും അയൽക്കാരനും ഷോക്കേറ്റങ്കിലും ഇരുവരും പരുക്കേൽക്കാതെ രക്ഷപെട്ടു. വൈദ്യുതി ലൈൻ താഴ്ന്നു കിടന്നിരുന്നതായാണ് നാട്ടുകാരിൽ ചിലർ പറയുന്നതെങ്കിലും യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. 

 
ENGLISH SUMMARY:

Death of youth shocked by electric wire; Locals seek probe