TOPICS COVERED

ദിവസവും ബസ് കൂലി നൽകാൻ പണമില്ലാത്തതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് ഇടുക്കി കാന്തല്ലൂരിലെ ഹയർസെക്കൻഡറി വിദ്യാർഥികൾ. പ്ലസ്ടു ബാച്ച് ഇല്ലാത്ത മേഖലയിൽ 38 കിലോമീറ്റർ താണ്ടിയാണ് വിദ്യാർഥികൾ വാഗവര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെത്തുന്നത്. കാന്തല്ലൂരിലേക്കുള്ള സ്വകാര്യ ബസുകളുടെ പെർമിറ്റ് കെ എസ് അർ ടി സി ഏറ്റെടുത്തതോടെ ദിവസവും 90 രൂപയാണ് വിദ്യാർഥികൾ ബസ് കൂലി നൽകുന്നത്

ഒരു പരിഹാരവുമില്ലാതായ തോടെ പഠനവും ജോലിയും എന്ന സ്വപ്നം പലരും പാതി വഴിയിൽ ഉപേക്ഷിച്ചു. മറയൂർ കാന്താല്ലൂരിൽ നിന്നും 48 വിദ്യാർഥികളാണ് വാഗവര ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നത്. കെ എസ് അർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ് മാത്രമാണ് സ്കൂൾ സമയത്ത് ഇതുവഴി സർവീസ് നടത്തുന്നത്. ഈ ബസിൽ കൺസക്ഷൻ ഇല്ലാത്തതിനാൽ ദിവസവും അറുപത് രൂപ മുടക്കിയാലേ പഠനം കഴിഞ്ഞ് തിരികെ വീട്ടിലെത്തു. 

കാന്തല്ലൂർ പഞ്ചായത്തിൽ പ്ലസ് ടു വിന് ബാച്ച് ഇല്ലാത്തതിനാൽ ഇത്തവണ 70 പേരുടെ പഠനം നേരെത്തെ മുടങ്ങിയിരുന്നു. പ്ലസ് ടു വിന് ബാച്ച് അനുവദിക്കുന്നതിനോടൊപ്പം കൃത്യ സമയത്ത് സ്കൂളിലെത്താനും, സ്കൂളിൽ നിന്ന് വീട്ടിലെത്താനും യാത്ര ഇളവ് കിട്ടുന്ന ഓർഡിനറി ബസ് അനുവദിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്

ENGLISH SUMMARY:

No money for giving bus fare ; Students dropping out midway