പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ അലോട്ട്്മെന്റില്‍ ആകെ  പ്രവേശനം നേടിയത് 30,245 വിദ്യാര്‍ഥികളാണ്.  മലപ്പുറത്ത് 6999 വിദ്യാർഥികള്‍ക്ക് പ്രവേശനം ലഭിച്ചപ്പോള്‍ ഇനിയും അഡ്മിഷനായി കാത്തിരിക്കുന്നത്  9880 പേരാണ്.  നിലവിലെ കണക്ക് പ്രകാരം മലപ്പുറത്ത് ബാക്കിയുള്ളത് 89 മെറിറ്റ് സീറ്റുകൾ മാത്രമാണ്.  

പാലക്കാട് 8139 അപേക്ഷകരിൽ 2643 പേര്‍ക്കും കോഴിക്കോട്  7192 അപേക്ഷകരിൽ 3342 പേർക്കുമാണ് പ്രവേശനം ലഭിച്ചത്. ഈ ജില്ലകളിൽ അധിക ബാച്ച് അനുവദിക്കുകയല്ലാതെ സർക്കാരിന് മുന്നിൽ വേറെ വഴിയില്ല.  അലോട്ട്മെന്റ് പട്ടിക പുറത്തുവന്നതോടെ പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമല്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം പൊളിഞ്ഞു. നിയമസഭക്ക് അകത്തും പുറത്തും മന്ത്രി ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കേണ്ടി വരും.

The first supplementary allotment for Plus One admission has been published:

The first supplementary allotment for Plus One admission has been published. A total of 30,245 students got admission in the first allotment. In Malappuram, 6999 students got admission while 9880 students are still waiting for admission. According to the current estimate, only 89 merit seats are left in Malappuram.