cag-01

കോടിക്കണക്കിനു രൂപ വസ്തുനികുതി തദ്ദേശസ്വയംഭരണ വകുപ്പ് പിരിച്ചില്ലെന്നു കംപ്ട്രോളര്‍ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തല്‍. നികുതി ഈടാക്കേണ്ട കെട്ടിടങ്ങളുടെ  ഡിജിറ്റൽ ഡേറ്റ പല നഗരസഭകളിലും ഇല്ല. കോർപറേഷനുകളിൽ 43%, നഗരസഭകളിൽ 69% എന്നിങ്ങനെയാണ് നികുതി പിരിവു പുരോഗതിയെന്നും നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി കുറ്റപ്പെടുത്തുന്നു

 

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നു സർവീസ് ചാർജും സംസ്ഥാന സർക്കാർ കെട്ടിടങ്ങളിൽ നിന്നു വസ്തുനികുതിയും (കെട്ടിടനികുതി) ഉൾപ്പെടെ കോടിക്കണക്കിനു രൂപ നഗരസഭകൾ പിരിച്ചില്ലെന്നാണ് സിഎജി കുറ്റപ്പെടുത്തല്‍. കേന്ദ്ര കെട്ടിടങ്ങളിൽ നിന്നു നികുതിക്കു പകരം ശുചീകരണം, ജലവിതരണം, തെരുവുവിളക്ക്, ഡ്രെയ്നേജ് എന്നിവയ്ക്കായി സർവീസ് ചാർജ് ഈടാക്കണം. നികുതിയുടെ 33.25% മുതൽ 75% വരെയാണ് ഈ നിരക്ക്. 50 ലക്ഷത്തിലേറെ രൂപയാണ് 5 വർഷം കൊണ്ടുള്ള നഷ്ടം. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ കെട്ടിടങ്ങളിൽ നിന്നു നികുതിയായി 3.7 കോടി രൂപ പിരിച്ചെടുക്കാനുണ്ട്.

നികുതി ഒഴിവാക്കാത്ത സംസ്ഥാന സർക്കാർ കെട്ടിടങ്ങളിൽ നിന്നു പിരിച്ചെടുക്കേണ്ട കുടിശിക 26.49 കോടി രൂപ വരുമെന്നും 2022 മാർച്ച് വരെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ പറഞ്ഞു. തിരുവനന്തപുരം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്വയംഭരണ സ്ഥാപനമായതിനാൽ കേന്ദ്ര സ്ഥാപനമെന്ന പോലെ സർവീസ് ചാർജ് പിരിച്ചതിനെ റിപ്പോർട്ടിൽ വിമർശിച്ചു. വസ്തുനികുതി ആണു പിരിക്കേണ്ടിയിരുന്നത്. ഇവയും അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവയും ഉൾപ്പെടെ നികുതി കണക്കാക്കാത്ത 442 സംഭവങ്ങൾ കണ്ടെത്തി. 

ENGLISH SUMMARY:

CAG report against LSG department