ആകാശ് തില്ലങ്കേരി ഓടിച്ച വിവാദ ജീപ്പില്‍ അടിമുടി ക്രമക്കേടെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. വണ്ടി പൂർണമായും റീ അസംബ്ൾ ചെയ്തതെന്ന് പരിശോധനയിൽ വ്യക്തമായി. ജീപ്പ്, സൈന്യം 2016 ൽ ലേലം ചെയ്തതെന്നും ആദ്യ റജിസ്ട്രേഷൻ പഞ്ചാബിലും 2017ൽ മലപ്പുറത്ത് റീ റജിസ്റ്റർ ചെയ്യുകയായിരുന്നെന്നും കണ്ടെത്തി. വാഹനത്തിന്റെ റജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കാൻ മലപ്പുറം ആര്‍ടിഒയ്ക്ക് വയനാട് എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ ശുപാർശ നൽകി. ഇന്നലെ രാവിലെയാണ് വാഹനം പനമരം പൊലീസ് കസ്റ്റഡിയിൽ എടുത്തത്.