water-connection

TOPICS COVERED

വെള്ളക്കരം കുടിശിക വരുത്തിയതിനെ തുടര്‍ന്ന്  നെടുമങ്ങാട് മുന്‍സിപ്പല്‍ കോംപ്ലക്സിലെ വെള്ളത്തിന്‍റെ കണക്ഷന്‍ വിച്ഛേദിച്ച് ജലഅതോറിറ്റി.  45 ദിവസമായി വെള്ളമില്ലാതെ വലയുകയാണ് കോംപ്ലക്സിലുള്ളവര്‍ . കുടിശികയില്‍ കുറച്ച് അടച്ചെന്നും ഉടന്‍ വെള്ളത്തിന്‍റെ കണക്ഷന്‍ പുനസ്ഥാപിക്കുമെന്നാണ്  നഗരസഭയുടെ വിശദീകരണം.

 

11 ലക്ഷം രൂപയാണ് നെടുമങ്ങാട് നഗരസഭ ജലഅതോറിറ്റിക്ക് അടയ്ക്കാനുള്ളത്.  പ്രാഥമികാവശ്യങ്ങള്‍ക്ക് പോലം വെള്ളമില്ലാത്ത അവസ്ഥ.  വെള്ളമില്ലാത്തതിനാല്‍ ശുചിമുറകള്‍ എല്ലാം പൂട്ടിയിട്ടിരിക്കെയാണ് .  നഗരസഭയുടെ അനാസ്ഥക്ക് ദുരിതം അനുഭവിക്കുന്നത് മുന്‍സിപ്പല്‍ കോംപ്ലക്സിലെ കച്ചവടക്കാരും ഇവിടെ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളും. 

പലതവണ നഗരസഭയില്‍ പരാതി അറിയിച്ചിട്ടും ഒന്നും നടന്നിട്ടില്ലെന്ന് കച്ചവട്ടക്കാരും ഇവിടെ ജോലി െചയ്യുന്നവരും  മൂന്നിനില കെട്ടിടത്തില്‍ 11 ലക്ഷം രൂപ കുടിശിക വന്നതില്‍ കുറച്ചു പൈസ അടച്ചുവെന്നണ് നഗരസഭ അവകാശപ്പെടുന്നത്.എന്നാല്‍ എന്ന് വെള്ളത്തിന്‍റെ കണക്ഷന്‍ പുനസ്ഥാപിക്കുമെന്നതില്‍  വ്യക്തയില്ല

Water Authority has cut off the water supply in Nedumangad Municipal Complex :