എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ വാര്‍ഡുകളില്‍ കുടിവെള്ളം കിട്ടാത്തതില്‍ ജലഅതോറിറ്റി ഓഫീസ് ഉപരോധിച്ച് സിപിഎം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍. ജനങ്ങളുടെ ബുദ്ധിമുട്ടും പ്രതിഷേധവും കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് കടകംപള്ളി സുരേന്ദ്രന്‍ പ്രതിഷേധത്തിനെത്തിയത്. പുതിയ പൈപ്പ് സ്ഥാപിച്ച് ജലവിതണം നടത്താമെന്ന ഉറപ്പില്‍ ഉപരോധം അവസാനിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കഴിഞ്ഞ രണ്ടാഴ്ചയോളമായി നഗരസഭയിലെ ആറ്റിപ്ര കുളത്തൂർ, പൗണ്ട് കടവ് വാർഡുകളിൽ കുടിവെള്ളം കിട്ടാത്തതിനെ തുടർന്ന് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. സിപിഎം പ്രാദേശിക നേതാക്കള്‍കൂടിയുള്ള പ്രതിഷേധത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എത്തുകയായിരുന്നു. പോങ്ങുംമൂട്ടിലെ വാട്ടർ അതോറിറ്റി വെസ്റ്റ് ഡിവിഷൻ ഓഫീസാണ് എംഎല്‍എ ഉപരോധിച്ചത്. ഒരു മണിക്കൂറോളം പ്രതിഷേധത്തില്‍ കടകംപള്ളി സുരേന്ദ്രനുണ്ടായിരുന്നു. രണ്ടു ദിവസത്തിനകം ജലവിതരം പുനസ്ഥാപിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
ടെക്നോ പാർക്കിനു സമീപ പ്രദേശമായതിനാൽ ജനവാസം അധികമാണെന്നും പഴയ പൈപ്പ്ലൈനിൽ കൂടി പൂർണ്ണമായ ജലവിതരണം നടക്കില്ലെന്നും ജല അതോറിറ്റി അറിയിച്ചു. പുതിയ പൈപ്പ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാമെന്നാണ് ജല അതോറിറ്റിയുടെ ഉറപ്പ്