ജീവിതം കെട്ടിപ്പടുക്കേണ്ട പ്രായത്തിൽ നാല് ചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങി പോയ നിരവധിയാളുകളുണ്ട് നമുക്കിടയിൽ.. മരം വെട്ടി ബാക്കിയായി നിന്ന കുറ്റിയിൽ തട്ടി വീണതോടെ കോട്ടയം വയല സ്വദേശിയായ ഷിനു ജോസഫിന്റെ ജീവിതം തന്നെ നിലച്ചുപോയി.. ലക്ഷങ്ങളുടെ റോബോട്ടിക് ഫിസിയോതെറാപ്പി ചെയ്താൽ പഴയ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയുമെങ്കിലും പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കുടുംബം
ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു വയലാ സ്വദേശിയായ 23 കാരൻ ഷിനു ജോസഫിന്... സ്വന്തമായി അധ്വാനിച്ച ഒരു വീട് വെക്കണം, അച്ഛനെയും അമ്മയെയും സന്തോഷമായി വെക്കണം.. ആഗ്രഹങ്ങളെല്ലാം ഒറ്റ വീഴ്ചയിൽ പൊലിഞ്ഞു പോയി
മരക്കുറ്റിയിൽ തട്ടി 8 അടി താഴ്ചയിലേക്ക് വീണ ഷിനുവിന്റെ തലയിൽ 24 സ്റ്റിച്ചുകൾ ഉണ്ടായിരുന്നു..കാലുകൾ തളർന്നു പോയി .. നാലുലക്ഷം രൂപ കടമെടുത്താണ് ഷിനുവിന്റെ ഇതുവരെയുള്ള ചികിത്സകൾ പൂർത്തിയാക്കിയത്... ലൈഫിൽ അപേക്ഷിച്ച് പാതിവഴിയിലാക്കിയിട്ട വീട് പൂർത്തിയാക്കണം.8 ലക്ഷം രൂപയുടെ ഫിസിയോതെറാപ്പി ചെയ്‌താൽ എഴുന്നേറ്റ് നടക്കാം.. ഒരു വർഷമായി കഴിയുന്ന കിടക്കയുടെ തടവറയ്ക്കപ്പുറമുള്ള കാഴ്ചകൾ കാണാം..
Shinu Joseph
Vazhakkalayil(H)
Elackad,Vayala
Account number :42562872651
Branch- Nellikkunnu, Vayala
IFSC-SBIN0071215
Google Pay - 99473 39559