പി.എസ്‌.സി കോഴ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം മുന്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടുളി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കും. കോഴ ആര്, ആര്‍ക്ക് നല്‍കിയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ്  പരാതി നല്‍കുക. അതിനിടെ സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗം പ്രേം കുമാറിനെതിരെ പ്രമോദ് ഫേസ്ബുക്ക് കമന്‍റിലൂടെ രംഗത്തെത്തി. പി.എസ്‌.സി കോഴ ആരോപണത്തില്‍ ഗവര്‍ണറെ സമീപിക്കുമെന്ന്  ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും  പറഞ്ഞു.

പാര്‍ട്ടിയെ തെറ്റിധരിപ്പിക്കുന്ന ശക്തിയെ പുറത്തു കൊണ്ടുവരാനാണ് പൊലീസ്  അന്വേഷണം ആവശ്യപ്പെടുന്നതിന് കാരണമായി പ്രമോദ് പറയുന്നത്. പാര്‍ട്ടിയെ തളളി പറയുന്നുമില്ല .

പ്രമോദിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ  നടപടി സമൂഹമാധ്യമത്തില്‍ പങ്കു വെച്ച കോഴിക്കോട് സി.പി.എം ജില്ല കമ്മിറ്റി അംഗം പ്രേം കുമാര്‍ ഇല്ലത്തിനെതിരെയാണ് പ്രമോദ് രംഗത്തു വന്നത്.പ്രേമന്‍, എല്ലാ ചതികളിലും നിങ്ങളാണ് നായകന്‍ എന്നായിരുന്നു കമന്‍റ്. പ്രമോദ് കൈക്കുലി വാങ്ങിയെന്ന് സി.പി.എം സ്ഥിരീകരിച്ചിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദ്യം ചെയ്തു.

പി.എസ്.സി കോഴ വിവാദത്തില്‍ കോണ്‍ഗ്രസും വിജിലന്‍സ് അന്വേഷണം  ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പരസ്യ വിചാരണ ചെയ്യാനും ആഹ്വാനം.

അതെ സമയം പ്രമോദിനെ പുറത്താക്കിയ നടപടി സി.പി.എം പുനപരിശോധിക്കില്ല. പാര്‍ട്ടിയെ വെല്ലുവിളിച്ച പ്രമോദിന്‍റെ തുടര്‍ നീക്കങ്ങള്‍ നേത്യത്വം നിരീക്ഷിക്കും.

ENGLISH SUMMARY:

Pramod Kotuli will file a complaint demanding an Enquiry into PSC corruption