നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് തുടക്കമിട്ടത്. സംഭവം വാര്‍ത്തയായതിനുപിന്നാലെ സോഷ്യല്‍ ലോകത്തിന്‍റെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് തിരുവനന്തപുരം സബ് കലക്ടര്‍. നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധിസ്ഥലം സന്ദര്‍ശിക്കാനെത്തിയ കലക്ടര്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ഇന്‍സ്റ്റഗ്രാം അടക്കമുളള സോഷ്യല്‍ മീഡിയ പേജുകളില്‍ സബ് കലക്ടറുടെ പേരും വിവരങ്ങളും തിരക്കി ആരാധകരെത്തിയത്.
ഒ.വി. ആല്‍ഫ്രഡ് എന്നാണ് തിരുവനന്തപുരം സബ്കലക്ടറുടെ പേര്. ഗോപന്‍ സ്വാമിയുടെ വാര്‍ത്തകള്‍ക്ക് താഴെ കമന്‍റുമായെത്തുന്നവരില്‍ ഏറെയും ആല്‍ഫ്രഡിന്‍റെ ഇന്‍സ്റ്റഗ്രാം ഐഡി തിരഞ്ഞത്തുന്നവരാണ്. ഇതാദ്യമായല്ല ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ ലോകത്തിന്‍റെ ശ്രദ്ധപിടിച്ചുപറ്റുന്നത്. കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായെത്തിയ മെറിന്‍ ജോസഫും അക്കാലത്ത് സോഷ്യല്‍ മീഡിയയുടെ ക്രഷ് ആയിരുന്നു. ദിവ്യ എസ് അയ്യര്‍, യതീഷ് ചന്ദ്ര എന്നിവരും സൈബറിടത്ത് തരംഗം തീര്‍ത്ത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്.
അതേസമയം നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ വിവാദത്തില്‍ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കല്ലറ പൊളിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ കഴിയണെന്നും കുടുംബം ഹര്‍ജിയില്‍ പറയുന്നു. പൊളിക്കല്‍ നടപടിയുമായി പൊലീസ് മുന്നോട്ട് പോകുന്നത് വിശ്വാസത്തെ വ്രണപ്പെടുത്താനാണെന്ന് മകന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.