TOPICS COVERED

പാലക്കാട് ‍ഡിവിഷനെ വീണ്ടും വിഭജിക്കാന്‍ റെയില്‍വേ. മംഗളൂരു റയില്‍വേ ഡിവിഷന്‍ രൂപീകരിക്കാനാണ് നീക്കം. കേന്ദ്രസഹമന്ത്രി വി.സോമണ്ണ വിളിച്ച യോഗം നാളെ മംഗളൂരുവില്‍ ചേരും. നേരത്തെ പാലക്കാട് പിളര്‍ത്തിയാണ് സേലം ഡിവിഷന്‍ രൂപീകരിച്ചത്. എന്നാല്‍ കേരളം ഒറ്റക്കെട്ടായി റയില്‍വെയുടെ നീക്കത്തെ എതിര്‍ക്കണമെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. മംഗളൂരു ഡിവിഷന്‍ രൂപീകരിക്കുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ അതിനായി പാലക്കാടിനെ വിഭജിക്കരുതെന്നും മന്ത്രി. വിഡിയോ റിപ്പോര്‍ട്ട് കാണാം.