wildelephantrent

TOPICS COVERED

ആകെയുളള കൃഷി മുഴുവന്‍ കാട്ടാന നശിപ്പിച്ചതോടെ വീടും ഭൂമിയും ഉപേക്ഷിച്ച് വാടകവീട്ടിലേക്ക് താമസം മാറി കര്‍ഷകന്‍. മലപ്പുറം നിലമ്പൂര്‍ എരുമമുണ്ട ചെമ്പന്‍കൊല്ലിയിലെ ജോസ് മത്തായിയും കുടുംബവുമാണ്  ആനപ്പേടിയെ തുടര്‍ന്ന് എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നത്.

 

കാഞ്ഞിരപ്പുഴ വനാതിര്‍ത്തിയോട് ചേര്‍ന്ന് സ്വന്തമായുണ്ടായിരുന്ന 17 െസന്‍റ് ഭൂമിയിലാണ് ജോസ് മത്തായി കൃഷിയിറക്കിയിരുന്നത്. ഈ സ്ഥലത്തുണ്ടായിരുന്ന 13 തെങ്ങും 28 കമുകും അറുപതിലധികം കുലച്ച വാഴയും ആനക്കൂട്ടം നശിപ്പിച്ചു. 6 ആനകളടങ്ങുന്ന കൂട്ടം വീടിന് സമീപം പതിവായി തമ്പടിച്ചു തുടങ്ങിയതോടെയാണ് വീടു തന്നെ ഉപേക്ഷിക്കാന്‍ ജോസ് മത്തായിയും കുടുംബവും നിര്‍ബന്ധിതരായത്. 

സന്ധ്യ മയങ്ങിയാല്‍ ആനക്കൂട്ടം വീട്ടുമുറ്റത്തുണ്ടാവും. പിന്നെ പുലര്‍ച്ചെയേ മടങ്ങു. ഹൃദ്രോഗിയായ ഭാര്യയും മകളും അടങ്ങുന്ന കുടുംബം എരുമമുണ്ടയിലെ വാടക വീട്ടിലേക്കാണ് താമസം മാറിയത്.  

The farmer left his house and land and moved to a rented house after the wild elephants destroyed his entire crop:

The farmer left his house and land and moved to a rented house after the wild elephants destroyed his entire crop. Jose Mathai and his family from Chembankolli had to leave everything and flee after being attacked by elephants.