പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതിയുടെ അപ്പീലില്‍ വിധി പറയുംവരെയാണ് സ്റ്റേ. അമീറുല്‍ ഇസ്‌ലാമിന്റെ മനഃശാസ്ത്ര, സ്വഭാവ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം. ശിക്ഷ ലഘൂകരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കണം. ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.