മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടിസ്. ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തെന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. നിയമത്തിനുകീഴില്‍ ചട്ടങ്ങള്‍ രൂപീകരിച്ചോ എന്ന് കോടതി ചോദിച്ചു. രണ്ടാഴ്ചയ്ക്കകം വിശദമായ മറുപടി സത്യവാങ്മൂലം നല്‍കണം. മലയാളി അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ നല്‍കിയ ഹര്‍ജിയിലാണ് നടപടി. അണക്കെട്ട് സുരക്ഷിതമെന്ന 2006ലെയും 2014ലെയും വിധികള്‍ റദ്ദാക്കണമെന്നും ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. നിയമമുണ്ടാക്കി മുന്നുവര്‍ഷം കഴിഞ്ഞിട്ടും കേന്ദ്രം ഒന്നും ചെയ്തില്ലെന്ന് കേരളം വാദിച്ചു. ജനുവരി മൂന്നാംവാരം ഹര്‍ജി വീണ്ടും പരിഗണിക്കും.

ENGLISH SUMMARY:

The Supreme Court has issued a notice to the Central Government on Mullaperiyar Dam's safety, asking for updates on actions under the Dam Safety Act. Kerala demands reducing the water level to 120 feet and nullifying earlier safety rulings.