TOPICS COVERED

കോടതിവളപ്പില്‍ മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് സംഘാംഗം. ഭീകര വിരുദ്ധ സ്ക്വാഡ് കൊച്ചിയിൽ നിന്ന് പിടികൂടിയ മാവോയിസ്റ്റ് മനോജാണ് കോടതിയിലെത്തിച്ചപ്പോള്‍ മുദ്രാവാക്യം വിളിച്ചത്. സായുധ പൊലീസിന്റെ സുരക്ഷയിലാണ് പ്രതിയെ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ എത്തിച്ചത്.

പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മനോജിനെ 12 ദിവസം കസ്റ്റഡിയിൽ ആവശ്യപെട്ട് ഭീകര വിരുദ്ധ സ്ക്വാഡ് അപേക്ഷ നൽകി. കൊച്ചിയിൽ എത്തിയതിന് പുറമെ മാവോവാദി പ്രവർത്തനങ്ങൾ സംബന്ധിച്ചും വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. പൊലീസിനെ ആക്രമിച്ചതുൾപ്പെടെ പതിനാല് യുഎപിഎ കേസുകളിൽ പ്രതിയാണ് മനോജ്. കൊച്ചിയിലെത്തിയ മനോജിനെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. 

ENGLISH SUMMARY:

Maoist group members shouted slogans in the court premises in Kochi.