arjunsearch-collector-1

അര്‍ജുനായുള്ള തിരച്ചില്‍ ഏകോപിപ്പിക്കാന്‍ കേരളത്തിന്‍റെ പ്രത്യേക സംഘമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ഒരു ഡിവൈഎസ്പി അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഷിരൂരിലെത്തി. അര്‍ജുന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയശേഷമാണ് മന്ത്രിയുടെ പ്രതികരണം. അര്‍ജുനായുള്ള തിരച്ചില്‍ ഏകോപിപ്പിക്കാന്‍ കേരളത്തിന്‍റെ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി വി.വേണു പറഞ്ഞു. അതേസമയം, തിരച്ചിലിനായി റഡാര്‍ എത്തിച്ചെന്ന് ഉത്തര കന്നഡ കലക്ടര്‍ ലക്ഷ്മി പ്രിയ മനോരമ ന്യൂസിനോട് പറഞ്ഞു. 

 

തിരച്ചിലിന് കാലാവസ്ഥ വെല്ലുവിളിയെന്ന് കാര്‍വാര്‍ എസ്.പി.: എം.നാരായണ്‍. രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തേയ്ക്ക് അര്‍ജുന്‍റെ ബന്ധുക്കളെ കടത്തിവിടും. കൂടുതല്‍ ആളുകളെ കടത്തിവിടാത്തത് സുരക്ഷിതമല്ലാത്തതിനാല്‍. രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ഐഐടി വിദഗ്ധനുമുണ്ടെന്നും എസ്.പി പറഞ്ഞു.

അങ്കോല പൊലീസിനെതിരെ അർജുന്റെ കുടുംബം. അപകടം നടന്ന വിവരം അറിഞ്ഞയുടൻ അങ്കോല പൊലീസിനെ വിവരം അറിയിച്ചുവെന്നും കാര്യക്ഷമമായ തിരച്ചിൽ ഉണ്ടായില്ലെന്നും സഹോദരി അഞ്ജു പറഞ്ഞു.  രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

ENGLISH SUMMARY:

Karnataka landslide special team from kerala to coordination