central-cabinet

TOPICS COVERED

പാലക്കാട്ട് വ്യവസായ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. 3,806 കോടി രൂപ ചെലവില്‍ ആരംഭിക്കുന്ന പദ്ധതിയിലൂടെ 51,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. രാജ്യത്താകെ 12 വ്യവസായ സ്മാര്‍ട്ട് സിറ്റികള്‍ക്ക് അംഗീകാരം നല്‍കിയെന്നും കേന്ദ്രമന്ത്രിസഭാ യോഗതീരുമാനം വിശദീകരിച്ച് മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാനത്തിന്‍റെ വ്യാവസായിക വികസനത്തിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ് തീരുമാനം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

രാജ്യത്തെ ആറ് വ്യവസായ ഇടനാഴികളുമായി ബന്ധപ്പെടുത്തി രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കുന്ന 12 സ്മാര്‍ട് സിറ്റികളില്‍ ഒന്നാണ് പാലക്കാട്ട് വരുന്നത്. കഞ്ചിക്കോട് 1,710 ഏക്കറില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് സിറ്റിക്ക് 3,806 കോടിയാണ് ചെലവ്. ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടതും ജലലഭ്യത, വൈദ്യുതി, പ്രാദേശിക റോഡ് സൗകര്യം, സുരക്ഷ എന്നിവ ഒരുക്കേണ്ടതും സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് 

റബ്ബര്‍, പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, ഔഷധ നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനാണ് പാലക്കാട്ടെ സ്മാര്‍ട് സിറ്റിയില്‍ സ്ഥലം അനുവദിക്കുക. ചരക്കുനീക്കത്തിന് റോഡ്, റെയില്‍, വ്യോമ, കപ്പല്‍ ഗതാഗത സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കും. 10 സംസ്ഥാനങ്ങളിലായി 28,602 കോടി രൂപ ചെലവില്‍ 12 ഗ്രീന്‍ഫീല്‍ഡ് സ്മാര്‍ട്ട് സിറ്റികള്‍ക്കാണ് അനുമതി നല്‍കിയത്. 10 ലക്ഷം പേര്‍ക്ക് നേരിട്ടും 30 ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മൂന്ന് റെയില്‍വെ ഇടനാഴികള്‍ക്കും കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.  

ENGLISH SUMMARY:

Palakkad among 12 new industrial cities approved by cabinet, Rs 3,806 cr project to generate 51k jobs