kuwait-death

TOPICS COVERED

ഒരുമാസത്തെ അവധിക്കുശേഷം കഴിഞ്ഞ ദിവസം മടങ്ങിയ മാത്യുവും കുടുംബവും കുവൈറ്റിലെത്തി മണിക്കൂറുകള്‍ പിന്നിടും മുന്‍പായിരുന്നു അപകടം. യാത്രയുടെ ക്ഷീണത്തില്‍ മയങ്ങിയ നാലുപേരും വിഷപ്പുക ശ്വസിച്ചാണ് മരിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. രണ്ടുദിവസം മുന്‍പ് പരിചയക്കാരുടെ വീടുകളിലെത്തി യാത്ര പറഞ്ഞുപോയ കുടുംബം ഇനിയില്ലെന്നറിഞ്ഞ ഞെട്ടലിലാണ് നാ‌ട്ടുകാര്‍.

 

നാട്ടുകാരുടെ ഏതൊരാവശ്യത്തിന് വിളിച്ചാലും കുവൈറ്റിലാണെങ്കില്‍ പോലും ഓടിയെത്തുന്ന സൗമ്യനായ ചെറുപ്പക്കാരന്‍, ഓരോ തവണ വരുമ്പോഴും പരിചയക്കാര്‍ക്കെല്ലാം സമ്മാനപ്പൊതികള്‍ കരുതുന്ന കുടുംബം, നീരേറ്റുപുറംകാരുടെ പ്രിയപ്പെട്ട ജിജോ എന്ന മാത്യുവിന്‍റെയും കുടുംബത്തിന്‍റെയും വിയോഗം ആര്‍ക്കും താങ്ങാനാകുന്നുണ്ടായിരുന്നില്ല. എല്ലാ വീടുകളിലുമെത്തി ഒരിക്കല്‍ കൂടി യാത്ര പറഞ്ഞായിരുന്നു വ്യാഴാഴ്ച മടക്കം. 

മണിമലയാറിന്‍റെ തീരത്തുള്ള പഴയവീട് പൊളിച്ച് രണ്ടുവര്‍ഷം മുന്‍പാണ് മാത്യുവും കുടുംബവും പുതിയ വീട് പണിതത്. കുട്ടികളുടെ പഠനത്തിന് ശേഷം പ്രവാസജീവിതം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം. സ്വപ്നങ്ങള്‍ ബാക്കി വെച്ച് നാലുപേരും മടങ്ങിയപ്പോള്‍ നാടൊന്നാകെയാണ് നാലു പേര്‍ക്കും യാത്ര ചൊല്ലാന്‍ വീട്ടിലേക്കെത്തുന്നത്.

ENGLISH SUMMARY:

The accident happened hours before Mathew and his family returned to Kuwait after a month's holiday