കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്. കാറ്റിന്റെ വേഗം മണിക്കൂറിൽ 90 കിലോമീറ്റർ വരെയായി. ഒട്ടേറെ മേഖലകളിൽ ദൂരകാഴ്ച നന്നേ കുറഞ്ഞു. ഇതേതുടർന്ന് ഹൈവേകളിൽ നിരീക്ഷണങ്ങൾക്കും സഹായങ്ങൾക്കുമായി ട്രാഫിക്, റെസ്ക്യൂ, പബ്ലിക് സെക്യൂരിറ്റി പട്രോളിങ്ങുകൾ സജീവമായി രംഗത്തുണ്ടായിരുന്നു. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും റിപ്പോർട്ട് ചെയ്തു.
കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും തീരമാലകൾ ആറ് അടി വരാൻ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാവരും ജാഗ്രത പാലിക്കാനും മുൻകരുതലുകൾ എടുക്കാനും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു. സുരക്ഷയ്ക്കും ട്രാഫിക് സഹായത്തിനുമായി 24 മണിക്കൂറും 112 എന്ന എമർജൻസി നമ്പറിലേക്ക് വിളിക്കാമെന്നും അധികൃതർ അറിയിച്ചു.