തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സാ പിഴവെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ്. വയറുവേദനയ്ക്ക് ചികില്‍സ‌യ്‌ക്കെ ത്തിയ യുവതി ചികില്‍സാപിഴവുകാരണം അബോധാവസ്ഥയിലായെന്ന പരാതിയിലാണ് ഡോക്ടര്‍ വിനുവിനെതിരെയുള്ള പൊലീസ് നടപടി. 

കഴിഞ്ഞ ദിവസം വയറു വേദനയെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാട്ടാക്കട സ്വദേശി കൃഷ്ണാ തങ്കപ്പന്‍  കുത്തിവെയ്പിനെ തുടര്‍ന്നു അബോധാവസ്ഥയിലായെന്നാണ് പരാതി. കൃഷ്ണാ തങ്കപ്പനെ മെഡിക്കല്‍ കോളജിലെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കുത്തിവെയ്പില്‍ വന്ന പിഴവാണ് പെട്ടെന്നു അബോധാവസ്ഥയിലാകാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

woman unconscious after being injected for stomach pain treatment case against doctor