governor-adamant-about-legal-battle-with-government-over-appointment-of-vc

വിസി നിയമനം സംബന്ധിച്ച് സര്‍ക്കാരുമായി നിയമ പോരാട്ടത്തിന് ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെപ്റ്റംബറില്‍ ഗവര്‍ണരുടെ പ്രവര്‍ത്തന കലാവധി തീരും വരെ വിസി നിയമനം നീട്ടാനുറച്ച് സര്‍ക്കാരും കരുക്കള്‍നീക്കുകയാണ്. ഇതോടെ കേരളത്തിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍  നിയമനം വീണ്ടും നിയമക്കുരുക്കിലാവുമെന്ന് ഉറപ്പായി.

 

ഗവര്‍ണര്‍നിയമിച്ച വിസി നിയമന  സേര്‍ച്ച് കമ്മറ്റികള്‍ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സര്‍ക്കാരുമായുള്ള നിയമ യുദ്ധം തുടരാനാണ് ഗവര്‍ണരുടെ തീരുമാനം. ഹൈക്കോടതി വിധി സംബന്ധിച്ച് ഗവര്‍ണര്‍വിദഗ്ധ നിയമോപദേശം തേടും. അതിന് ശേഷം ഹൈക്കോടതിയുടെ നോട്ടിസിന് മറുപടി നല്‍കും.

കേരള, ഗാന്ധി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍നിയമത്തിന് സേര്‍ച്ച് കമ്മറ്റി രൂപീകരിക്കാനുള്ള അവകാശം സര്‍വകലാശാല ചട്ടം അനുസരിച്ച് ഗവര്‍ണര്‍ക്കാണ്. ഇത് റദ്ദാക്കാനുള്ള സര്‍ക്കാരിന്‍റെ  നിയമനിര്‍മാണത്തിന് രാഷ്ട്രപതി അനുവാദം നല്‍കിയില്ല. ഇതോടെയാണ് സേര്‍ച്ച് കമ്മറ്റി രൂപീകരിക്കാന്‍ഗവര്‍ണര്‍നടപടി ആരംഭിച്ചത്. ആ ഘട്ടമായപ്പോള്‍ സേര്‍ച്ച് കമ്മറ്റിയിലേക്കുള്ള സര്‍വകലാശാല നോമിനികളെ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കി. വിഷയം വീണ്ടും കോടതിക്ക് മുന്നിലെത്തിയതോടെയാണ് സേര്‍ച്ച് കമ്മറ്റികളുടെ രൂപീകരണം ഹൈക്കോടതി സ്്റ്റേ ചെയ്തതും ഗവര്‍ണരോടും സര്‍ക്കാരിനോടും വിശദീകരണം തേടിയതും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രവര്‍ത്തന കാലാവധി സെപ്റ്റംബറില്‍ പൂര്‍ത്തുയാകും. അതുവരെ കേസ് നീട്ടുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് രാജ്ഭവന് അറിയാം. അതേസമയം സുപ്രീം കോടതിയെ സമീപിച്ചായാലും കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും വിസി നിയമന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകും എന്ന ഉറച്ച നിലപാടിലാണ് ഗവര്‍ണര്‍. 

ENGLISH SUMMARY:

Governor adamant about legal battle with government over appointment of VC