സര്‍ക്കാരിന്‍റെ എതിര്‍പ്പ് മറികടന്ന് ഗവര്‍ണര്‍ നിയമിച്ച രണ്ട് വൈസ് ചാന്‍സലര്‍മാര്‍ ഇന്ന് ചുമതലയേറ്റു. നടപടിക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍പ്പോയി. സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് നിയമനം സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. വൈസ് ചാന്‍സലര്‍ ഇല്ലാതിരിക്കാനാകില്ലെന്നാണ് കോടതി പറഞ്ഞത്. എന്നാലിനി ഗവര്‍ണറെ തെരുവില്‌‍ നേരിടുമെന്ന് എസ്എഫ്ഐ നിലപാട്. തെരുവിലെ പലതരം ഷോകള്‍  കണ്ടുകഴിഞ്ഞ സ്ഥിതിക്ക് ഇനി പുതിയത് എന്താണ് വരാനിരിക്കുന്നതെന്നാണ് ആശങ്ക. തര്‍ക്കം കോടതി കയറുമ്പോള്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്‍റെ നിലവാരം താഴേക്കിറങ്ങുകയാണ്. ഈ അധികാരത്തര്‍ക്കമല്ലാതെ, വിദ്യാര്‍ഥികളെ ബാധിക്കുന്ന എത്രയോ ഗൗരവമുള്ള വിഷയങ്ങള്‍ നമ്മുടെ സര്‍വകലാശാലകളിലുണ്ട്. അതൊക്കെയൊന്ന് ചൂണ്ടിക്കാണിക്കാന്‍ ആരുണ്ട്? 

ENGLISH SUMMARY:

Talking point discuss about Sisa thomas appointed as vice chancellor