തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികില്‍സക്കിടെ യുവതി മരിച്ച സംഭവത്തില്‍ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും തിരുവനന്തപുരം നാഗര്‍കോവില്‍ ദേശിയപാത  ഉപരോധിച്ചു. നേരത്ത ആശുപത്രിയും ഉപരോധിച്ചിരുന്നു. കുത്തിവെയ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ്  മരിച്ചത്. ചികില്‍സാ പിഴവെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

കുത്തിവെയ്പിനു പിന്നാലെ യുവതി അബോധാവസ്ഥയിലാകുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന യുവതി പിന്നീട് മരിച്ചു. മലയിന്‍കീഴ് സ്വദേശിയും ഒന്നര വയസുള്ള കുഞ്ഞിന്‍റെ മാതാവുമായ കൃഷ്ണാ തങ്കപ്പനാണ്(28) രാവിലെ മരിച്ചത് . ചികില്‍സാ പിഴവെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

കിഡ്നി സ്റ്റോണ്‍ ചികില്‍സയ്ക്കായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിയ യുവതി കുത്തിവെയ്പെടുത്തതിനു പിന്നാലെ അബോധാവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇവരുടെ പരാതിയില്‍ ചികില്‍സിച്ച ഡോക്ടര്‍ വിനുവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.യുവതിക്ക് അലര്‍ജി ഉള്‍പ്പെടെയുളള പ്രശ്നങ്ങളുണ്ടായിരുന്നെന്നും അതിനുള്ള പരിശോധന നടത്താതെയെടുത്ത കുത്തിവെയ്പാണ് പ്രശ്നമായതെന്നുമാണ്  ആരോപണം. ആര്‍.ഡി.ഒയുടെ സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍

മെഡിക്കല്‍ രേഖകളിലും ഡോക്ടര്‍മാര്‍ കൃത്രിമം നടത്തിയെന്നും ബന്ധുക്കള്‍  ആരോപിക്കുന്നു.  ഇന്നലെ തന്നെ ഡോക്ടര്‍മാരുടെ സംഘടനയും , ആശുപത്രിയും ചികില്‍സാപിഴവെെന്ന ആരോപണം  നിഷേധിച്ചിരുന്നു. പാന്‍റാപ്രസോള്‍ എന്ന മരുന്നു മാത്രമാണ് കൃഷ്ണയ്ക്കു നല്‍കിയതെന്നുമാണ് വിശദീകരണം