നിപ സമ്പര്‍ക്ക പട്ടികയില്‍ 246 പേര്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്ക് വിഭാഗത്തിലുള്ളത് 63 പേര്‍ ഉണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ള ഒരാള്‍ക്ക് വൈറല്‍ പനി സ്ഥിരീകരിച്ചു. ഹൈറിസ്ക് വിഭാഗത്തിലെ രണ്ടുപേര്‍ക്ക് നിപ ലക്ഷണമുണ്ട്. അതിനിടെ നിപ ബാധിച്ച് ചികില്‍സയിലിരിക്കുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്ന് മോണോക്ലോണല്‍ ആന്‍റിബോഡിയെന്ന മരുന്ന് ഇന്ന് 12 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും. രോഗം സ്ഥീരികരിച്ച് 24 മണിക്കൂറിനുള്ളിൽ മരുന്ന് നൽകണം. പാണ്ടിക്കാട് പഞ്ചായത്തില്‍ നിയന്തണം കര്‍ശനമാക്കി ആഘോഷ പരിപാടികള്‍ക്ക് പരമാവധി 50 പേര്‍ക്കേ അനുവാദം ഉണ്ടാകു, വിദ്യാര്‍ഥികള്‍ പഞ്ചായത്ത് വിട്ടു പോകരുതെന്ന നിര്‍ദേശവും നല്‍കി.