TOPICS COVERED

കൊച്ചിയിലെ ചെറുകിട കച്ചവടക്കാരിലേക്ക് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ എത്തുന്നത് ഹോള്‍ സെയില്‍ വ്യാപാരികള്‍ വഴി. നിരോധിച്ച ബാഗും, പരിസ്ഥിതി സൗഹൃദ ക്യാരി ബാഗും തമ്മില്‍ ഒരു കിലോയ്ക്ക് അന്‍പത് രൂപ മാത്രമാണ് വ്യത്യാസം. നിരോധിത ഉല്‍പ്പന്നമാണെന്ന് അറിഞ്ഞിട്ടും കൊച്ചിയിലെ മൊത്ത വ്യാപാര പ്ലാസ്റ്റിക് കടകളില്‍ ഒരു മറയുമില്ലാതെയാണ് വില്‍പ്പന. 

റെയ്ഡ് വന്നാല്‍ സൂക്ഷിക്കണം എന്ന മുന്നറിയപ്പോടെയാണ് കൊച്ചിയിലെ ഹോള്‍സെയില്‍ കടയില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍ക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ സാധനങ്ങള്‍ നല്‍കുന്നതിനായി ക്യാരി ബാഗുകള്‍ വാങ്ങുന്നത് ഇത്തരം ഹോള്‍സെയില്‍ കടകളില്‍ നിന്നാണ്. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗ് ഒരു കിലോയ്ക്ക് 110 രൂപ നിരക്കിലാണ് വില്‍പ്പന. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദ ക്യാരി ബാഗുകള്‍ വിപണിയിലുണ്ട്. ഇത്തരം ബാഗിന് വില കിലോയ്ക്ക് 160 രൂപ.

നിയമ പ്രകാരമുള്ള ക്യാരി ബാഗ് കടയില്‍ പ്രദര്‍ശിപ്പിച്ച് പ്ലാസ്റ്റിക് ബാഗില്‍ സാധനം നല്‍കണമെന്ന ഹോള്‍സെയില്‍ കടക്കാരന്‍റെ ഉപദേശം വേറെയും. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്ന ക്യാരി ബാഗിലെ ചെറിയ ലാഭം മുന്നില്‍ കണ്ടാണ് ഗുരുതരമായ ഈ നിയമ ലംഘനം.

ENGLISH SUMMARY:

Banned plastic carry bags reach small traders in Kochi through wholesale traders