kseb

 പ്രതികാരത്തിന്റെ പേരില്‍ വീട്ടിലേക്കുള്ള വൈദ്യുതി  തടസപ്പെടുത്തിയ വര്‍ക്കല അയിരൂരിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. മനോരമ ന്യൂസ് ‌വാർത്തയെ തുടർന്നാണ് വൈദ്യുതി മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.  ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

 

വർക്കല അയിരൂരിൽ വീട്ടിലെ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കുന്നതിൽ വൈരാഗ്യ ബുദ്ധിയോടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പെരുമാറിയെന്ന പരാതിയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. സംഭവത്തിൽ ഇന്ന് തന്നെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകി. മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണ് കണക്ഷൻ പുനസ്ഥാപിക്കാനും അന്വേഷണത്തിനും നിർദേശം നൽകിയതെന്ന് മന്ത്രി പറഞ്ഞു. 

അയിരൂർ പറമ്പിൽ വീട്ടിൽ രാജീവന്റെ വീട്ടിലെ വൈദ്യുതിയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകിയതിന്റെ പേരിൽ ഉദ്യോഗസ്ഥർ തടഞ്ഞത്. സർവീസ് വയറും മെയിൻ ഫ്യുസും കത്തിയിരുന്നു. തുടർന്ന് തകരാർ പരിഹരിക്കാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ വീട്ടുകാരോട് അസഭ്യം പറഞ്ഞതാണ് വാക്കുതർക്കവും കേസും ഉണ്ടാകാൻ കാരണമായത്. വാർത്തയെ തുടർന്ന് വകുപ്പ് മന്ത്രിയും എംഎൽഎയും ഇടപെട്ടത്തോടെ ഇന്നലെ അർധരാത്രിയോടെയാണ് കെഎസ്‌ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. കെ.എസ്.ഇ.ബി ചെയർമാനുമായി ചർച്ച ചെയ്ത് ഉദ്യോഗസ്ഥർക്കെതിരായ തുടർ നടപടി സ്വീകരിക്കാനാണ് വകുപ്പ് തീരുമാനം. 

Investigation against KSEB officials in Varkala Ayrur: