ഇന്നലെ വന്‍ മണ്ണിടിച്ചിലുണ്ടായ കണ്ണൂര്‍ മാങ്ങാട്ടിടം വട്ടിപ്രത്ത് അപകടസാധ്യതയേറ്റി കൂടുതല്‍ കരിങ്കല്‍ ക്വാറികള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖനനം നിര്‍ത്തി, വെള്ളം കെട്ടിക്കിടക്കുന്ന ക്വാറികളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. ക്വാറികള്‍ക്കരികെ താമസിക്കുന്നത് ഒട്ടേറെ കുടുംബങ്ങള്‍.
എല്ലാ മഴക്കാലത്തും മാറിത്താമസിക്കാന്‍ ഉദ്യോഗസ്ഥര്‍ വന്നുപറയുന്നതല്ലാതെ ക്വാറി മണ്ണിട്ട് മൂടാന്‍ നടപടിയില്ലെന്ന് നാട്ടുകാര്‍. ക്വാറികള്‍ ജലബോംബായി വീടുകള്‍ക്ക് മേല്‍ വന്നുപതിക്കുമോ എന്ന ആധിയിലാണ് നാട്. പണ്ടേയുള്ള പേടി ഇന്നലത്തെ അപകടത്തോടെ ഇരട്ടിയായി.