muzhuvannur-protest

TOPICS COVERED

മഴുവന്നൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ കോടതി വിധി നടപ്പാക്കാനുള്ള ശ്രമം ചെറുത്ത്, പ്രതിഷേധിക്കാനെത്തിയവർ.  പള്ളി വികാരി അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൂട്ട് പൊളിച്ച് പൊലീസ് ഗേറ്റ് തുറക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടവരുത്തി.

 

ഇന്നലെ മുതൽ സ്ഥലത്ത് പൊലീസ് കാവലുണ്ടായിരുന്നു. അതിനാൽ ഞായറാഴ്ച പ്രാർഥനയ്ക്കെത്തിയവർ പള്ളിയിൽ പ്രതിഷേധവുമായി തുടർന്നു. ഇന്ന് രാവിലെ കൂടുതൽ പൊലീസും, സന്നാഹവുമായാണ് അധികൃതർ വിധി നടപ്പാക്കാനെത്തിയത്. അതോടെ പ്രതിഷേധം കനത്തു. ഇടയ്ക്ക് സംഘർഷ സമാന സാഹചര്യവും ഉണ്ടായി.

തുടർന്ന് പൊലീസ് ചർച്ച നടത്തി. സംഘ ർഷ സാഹചര്യം ഒഴിവാക്കി.  ഈ മാസം 25 നുള്ളിൽ പള്ളി ഏറ്റെടുത്തു കൈമാറാൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. കോതമംഗലം പുളിന്താനം സെൻ്റ് ജോൺസ് യാക്കോബായ പള്ളിയിലും പൊലീസ് സംഘം എത്തി. ഇവിടേയും വിശ്വാസികൾ പ്രതിഷേധിക്കുകയാണ്.

Police team reached the St Thomas Jacobite Syrian Cathedral church in Mazhuvannur: