അമീബിക് മസ്തിഷ്കജ്വരം ബാധിച്ച കുട്ടി തിരികെ ജീവിതത്തിലേയ്ക്ക്. രോഗം ഭേദമായതിനെ തുടര്‍ന്ന് പയ്യോളി സ്വദേശിയായ 14കാരന്‍ ആശുപത്രി വിട്ടു. രാജ്യത്ത് ആദ്യമായാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്.  

മൂന്നാഴ്ച്ച നീണ്ട ചികില്‍സയ്ക്കൊടുവിലാണ് 14കാരനായ പയ്യോളി മേലടി സ്വദേശി ജീവിതത്തിലേയ്ക്ക് നടന്നടുത്തത്. അബീമിബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ശേഷം ലോകത്തില്‍ രോഗമുക്തി നേടിയത് ആകെ 11 പേര്‍. ഇതില്‍ 12ാമനാണ് കേരളത്തിന്‍റെ കൊച്ചുമിടുക്കന്‍. 

ആദ്യഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്താനായത് നിര്‍ണായകമായെന്ന് കുട്ടിയുടെ മാതാപിതാക്കള്‍. ഡോക്ടര്‍മാര്‍ക്കും ദൈവത്തിനും നന്ദി. മികച്ച ചികില്‍സ നല്‍കാന്‍ നിരന്തരം ഗവേഷണം നടത്തി ഡോക്ടര്‍മാരുടെ സംഘവും കൂടെ നിന്നു. കുളത്തിലും സ്വിമ്മിങ് പൂളിലുമൊക്കെയുള്ള കെട്ടികിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് കാര്യമായ കരുതല്‍ ഉണ്ടെകിലേ രോഗത്തെ അകറ്റിനിര്‌‍ത്താനാകൂ.   

A child with amoebic encephalitis returns to life: