തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം പടരാൻ കാരണമായി കരുതുന്ന കുളത്തെ നാട്ടുകാർ ആശ്രയിക്കാൻ കാരണം ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയതിനാൽ. രോഗബാധ റിപ്പോർട്ട് ചെയ്ത അതിയന്നൂർ പഞ്ചായത്തിലെ നെല്ലിമൂട് ഭാഗത്ത് കുടിവെള്ള വിതരണം മുടങ്ങിയതാണ് ദൈനംദിനകാര്യങ്ങൾക്ക് നാട്ടുകാർ പഞ്ചായത്തിന്‍റെ അധീനതയിൽ ഉള്ള കാവിൻകുളത്തെ ആശ്രയിക്കാൻ കാരണം. ഈ കുളത്തിൽ കുളിച്ച 8 പേരാണ് ഇപ്പോൾ അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സ തേടിയിട്ടുള്ളത്. ഇതിൽ 6 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒന്നര മാസമായി നെല്ലിമൂട് ഭാഗത്ത് കുടിവെള്ളം ലഭ്യമായിട്ടില്ല. ജല അതോറിറ്റിയിൽ പരാതിഅറിയിച്ചെങ്കിലും വെള്ളം ഉള്ളപ്പോൾ തരുമെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ. മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച അഖിലിന്റെ മരണാനന്തര ചടങ്ങുകൾക്ക് എങ്കിലും ഒരു മണിക്കൂർ നേരത്തെക്ക്വെള്ളം നൽകണമെന്ന് പ്രദേശവാസികൾ അഭ്യർത്ഥിച്ചെങ്കിലും നടപടി ഉണ്ടായില്ല.
പഞ്ചായത്തിന്റെ അധീനതയിൽ ഉള്ള കാവിൻകുളത്തിലെ വെള്ളത്തിൽ നിന്നാണ് ആമീബിക് രോഗബാധഉണ്ടായതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ആവർന്നെങ്കിലും കുളത്തിലെ വെള്ളം പരിശോധിച്ചതിൽഅമീബയുടെ സാന്നിധ്യം കണ്ടെത്തനായില്ല. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത അമീബിക് കേസുകളിൽപകുതിയും തലസ്ഥാനത്താണ്. അമീബിക് അണുബാധയിൽ ആശങ്ക ഏറുമ്പോഴും ഉടവിടം കണ്ടെത്താൻആരോഗ്യ വകുപ്പിനായിട്ടില്ല.