സംസ്ഥാനത്ത് 108 ആംബുലന്‍സ് ജീവനക്കാർ സൂചനാ സമരം ആരംഭിച്ചു. ജൂൺ മാസത്തിലെ ശമ്പളം വൈകിയതിനേത്തുടർന്ന് സിഐടിയു യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ശമ്പളം കിട്ടാതെ വരുമ്പോൾ സേവനം അവസാനിപ്പിക്കുന്ന പ്രവണത അന്വേഷിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.
ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷിക്കണമെന്നാണ് നിർദേശം. 316 ആംബുലൻസുകളാണ് സർവീസ് നടത്തുന്നത്. കെഎംഎസ്‌സിഎല്‍ 76 കോടി കുടിശിക വരുത്തിയതാണ് ശമ്പളം വൈകാൻ കാരണമെന്ന് കരാർ കമ്പനി വിശദീകരിച്ചു.