തൃശൂരില്‍ സ്വര്‍ണത്തൊഴിലാളികളെ ആക്രമിച്ച് 630 ഗ്രാം സ്വര്‍ണം കവര്‍ന്നു. 40 ലക്ഷം രൂപ വിലമതിക്കുന്നു. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമണം. ആലുവ സ്വദേശികളാണ് ആക്രമണത്തിനിരയായത്. അക്രമികളിലൊരാള്‍ കസ്റ്റഡിയിലായി. തിരുവനന്തപുരം സ്വദേശി രഞ്ജിത്താണ് പിടിയിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.